ജില്ലയിലെ പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യു സര്‍വ്വീസസ് എന്നീ വകുപ്പുകളില്‍ ഹോംഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള കായിക ക്ഷമതാ പരീക്ഷ മേയ് 23 ന് രാവിലെ 8 മുതല്‍ മുണ്ടേരി സ്പോര്‍ട്ട്സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. അപേക്ഷകര്‍ മുന്‍ സേവനം തെളിയിക്കുന്ന ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി, തത്തുല്യ പരീക്ഷ പാസ്സായതിന്റെ രേഖ, ജനന തീയതി, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ സഹിതം രാവിലെ 7.30 ന് മുണ്ടേരി സ്പോര്‍ട്ട്സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഹാജരാകണമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.

മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
സാമൂഹ്യവനവത്കരണ വിഭാഗം, കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി സാമൂഹ്യവനവത്കരണ റെയിഞ്ചിന്റെ സംയുക്താഭിമുഖ്യത്തില്‍ വനത്തിനകത്തെ മാധ്യമ പ്രവര്‍ത്തനം മാര്‍ഗ്ഗരേഖകള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മുത്തങ്ങ വന്യജീവി സങ്കേതം ഡോര്‍മെറ്ററിയില്‍ നടന്ന ശില്‍പശാല കോഴിക്കോട് സോഷ്യല്‍