വൈത്തിരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്കാന് അംഗീകൃത വനിതാ ട്രെയിനര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ട്രെയിനര്‍മാര്‍ പരിശീലനത്തിന് ഒരു കുട്ടിക്ക് ഒരു ക്ലാസിന് ഈടാക്കുന്ന നിരക്ക് രേഖപ്പെടുത്തണം. ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനര്‍ കോഴ്സ് പൂര്‍ത്തീകരിച്ച രേഖകളുമായി സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍-04936 255223

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







