പ്രധാനമന്ത്രി നരേന്ദ്രമോദി വൈകുന്നേരം ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപിക്കുന്നതിനായാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നാണ് സൂചന.
കൊവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെ ഇത് ഏഴാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വാക്സിൻ വിതരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ പ്രധാനമന്ത്രി സൂചന നൽകിയിരുന്നു.
വാക്സിൻ വിതരണത്തിനായി ഡിജിറ്റൽ ആരോഗ്യ ഐഡി ഉപയോഗിക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്. വാക്സിൻ വികസനത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്നും ചില വാക്സിനുകൾ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു