കൽപ്പറ്റ : ഡിവൈഎഫ്ഐ നേതൃത്വത്തിൽ വയനാട് ജില്ലയിലെ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിക്കുന്ന പഠനോത്സവം സംഘടിപ്പിക്കുന്നു. മെയ് 28 മുതൽ ജൂൺ 05 വരെയുള്ള തീയ്യതികളിലാണ് പഠനോത്സവം സംഘടിപ്പിക്കുക. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കൽപ്പറ്റ എമിലി നോർത്ത് യൂണിറ്റിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് മിഥുൻ അദ്ധ്യക്ഷനായി. മുഹമ്മദ് റാഫിൽ , രഞ്ജിത്ത് എം ആർ, അജ്മൽ, സംഗീത് എന്നിവർ സംസാരിച്ചു.

സീറ്റൊഴിവ്
ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്സ് വിഭാഗത്തില്‍ സീറ്റൊഴിവ്. പത്താംതരത്തില്‍ 50 ശതമാനം മാര്‍ക്ക്, കണക്കിന് 45 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് അവസരം. വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍