കോട്ടത്തറ സ്വദേശിയായ യുവാവ് ഖത്തറില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫയാണ് (30) മരിച്ചത്. ഫുട്ബോൾ താരവും ഡി വൈ എഫ് ഐ കരിഞ്ഞകുന്ന് യൂണിറ്റ് അംഗവുമായിരുന്നു.മാതാവ്: ആയിഷ. ഭാര്യ: ജസ്മ. മകന്‍: മുഹമ്മദ് മിഖ്ദാദ്. സഹോദരങ്ങള്‍: അലി, അനസ്, റാഫി, ആഷിഖ്, അജ്മല്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഹൈവേ റോബറി:അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്
ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്. ഒളിവിലായിരുന്ന തൃശൂര്‍,







