ക്ഷീണമകറ്റാൻ നല്ലൊരു ഉപ്പിട്ട സോഡ നാരങ്ങ കുടിച്ചാലോ ? പലപ്പോഴും ഇങ്ങനെ പല പാനീയങ്ങൾക്കുമൊപ്പം സോഡ നമ്മൾ കുടിക്കാറുണ്ട്.
ഓഫീസ് ഉച്ചഭക്ഷണം മുതൽ രാത്രിയിലെ ലഘുഭക്ഷണം വരെ പലരുടെയും ഭക്ഷണക്രമത്തിൽ സോഡ ഒരു പ്രധാന ഭക്ഷണമായി മാറിയിരിക്കുകയാണ്. ദിവസേനയുള്ള സോഡയുടെ ചെറിയ ഉപയോഗം പോലും കാലക്രമേണ നിങ്ങളുടെ കരളിന്റെ ആരോഗ്യത്തെ നിശബ്ദമായി ബാധിച്ചേക്കാം. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ വിവിയൻ അസമോവ സെപ്റ്റംബർ 3 ൽ പോസ്റ്റ് ചെയ്ത തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത് പ്രകാരം ദിവസവും ഒരു സോഡ മാത്രം കഴിക്കുന്നത് 30 വയസ്സുള്ളവരിൽ പോലും ഫാറ്റി ലിവർ രോഗത്തിന് കാരണമാകുമെന്ന് വിശദീകരിക്കുന്നു.
“ഒരു ദിവസം പഞ്ചസാര ചേർത്ത ഒരു സോഡ കുടിക്കുന്നത് പോലും കാലക്രമേണ ഗുരുതരമായ കരൾ തകരാറിന് കാരണമാകും . നിരവധി ചെറുപ്പക്കാരും ആരോഗ്യവാന്മാരുമായ ആളുകൾ എന്റെ ഓഫീസിലേക്ക് ‘ഫാറ്റി ലിവർ ഡിസീസ്’ ബാധിച്ച് എത്താറുണ്ടെന്ന് ഡോക്ടർ പറയുന്നു. കരൾ പലപ്പോഴും മുൻകൂർ മുന്നറിയിപ്പ് സൂചനകൾ നൽകാറില്ല. ലക്ഷണങ്ങൾ കാണുമ്പോഴേക്കും, അവയവത്തിന് കേടുപാടുകൾ ആരംഭിച്ചിട്ടുണ്ടാകുമെന്നും ഡോക്ടർ വ്യക്തമാക്കി








