ജില്ലയില്‍ ജൈവ കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കണം: രാഹുല്‍ഗാന്ധി എംപി

കാര്‍ഷിക പാരമ്പര്യമുളള ജില്ലയില്‍ ജൈവ കൃഷി രീതികള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയി രുത്താന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ഡിസ്ട്രിക് ഡവലപ്‌മെന്റ് കോ ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ (ദിശ) അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ തനത് നെല്‍വിത്തുകള്‍ സംരക്ഷിക്കപ്പെടണം. വിദേശ വിപണിയിലടക്കം പാരമ്പര്യ നെല്ലിനങ്ങളും തനത് കാര്‍ഷിക വിളകളും വിപണനം നടത്തുന്നതിനുളള നടപടികള്‍ ഉണ്ടാകണം. കര്‍ഷക സംഘങ്ങള്‍ക്ക് വായ്പ മോറട്ടോറിയത്തില്‍ സബ്‌സിഡി ഒഴിവാക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എം.പി പറഞ്ഞു

ജില്ലയിലെ റോഡുകളുടെ സമഗ്രവികസനത്തിന് കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയ പ്രോജക്ടുകള്‍ തയ്യാറാക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി നിര്‍ദ്ദേശിച്ചു. പദ്ധതിക്ക് കേന്ദ്ര തലത്തില്‍ അംഗീകാരം നേടാനുളള നടപടികള്‍ സ്വീകരിക്കും. ജലജീവന്‍ മിഷന്‍ പദ്ധതി വഴി ഗോത്രമേഖലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെളളം നല്‍കുന്നതിന് മുന്‍ഗണന നല്‍കണം. വനാതിര്‍ത്തിയോട് ചേര്‍ന്നുളള ഗ്രാമവാസികളുടെ ആരോഗ്യ പരിരക്ഷക്കായി കൂടുതല്‍ സംവിധാനം ഒരുക്കാനുളള നടപടി സ്വീകരിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അധികൃതര്‍ക്ക് രാഹുല്‍ ഗാന്ധി എം.പി നിര്‍ദ്ദേശം നല്‍കി.

എം.പിമാരുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പ്രവൃത്തികള്‍, പ്രളയാനന്തര പുനരധിവാസ പ്രവൃത്തികള്‍ എന്നിവ സംബന്ധിച്ചുമുളള വിശദാംശങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള യോഗത്തില്‍ വിശദീകരിച്ചു.ദേശീയ തൊഴിലുറപ്പ് പദ്ധതി, എന്‍.ആര്‍.എല്‍.എം, ഡി.ഡി.യു.ജി.കെ.വൈ, പി.എം.ജി. എസ്.വൈ, പ്രധാന്‍മന്ത്രി ആവാസ് യോജന, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, നാഷണല്‍ റൂറല്‍ ഡ്രിങ്കിംങ്ങ് വാട്ടര്‍ പ്രോഗ്രാം, സ്വച്ച് ഭാരത് മിഷന്‍ തുടങ്ങിയ പദ്ധതികളുടെ പുരോഗതികളും യോഗം അവലോകനം ചെയ്തു.

യോഗത്തില്‍ കെ.സി വേണുഗോപാല്‍ എം.പി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്ഥലം പാലക്കാട്, വില 000, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്

ആര് നയിക്കും?; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും; പരിഗണനയില്‍ അഞ്ച് പേർ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താന്‍ ദീപ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ച തുടരും. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, സംസ്ഥാന ഉപാധ്യക്ഷന്‍

സീറ്റൊഴിവ്

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിലെ ഡിഗ്രി കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ബിഎ ഹിസ്റ്ററി, ബിഎസ്‍സി കംപ്യൂട്ടര്‍ സയൻസ്, ബിഎസ്‍‌സി കെമിസ്ട്രി, ബിഎ മാസ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങൾക്കും എസ്ടി വിഭാഗത്തിന് ബിഎസ്‍സി കംപ്യൂട്ടര്‍

ടെണ്ടര്‍ ക്ഷണിച്ചു

സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച

ഗസ്റ്റ് അധ്യാപക ഒഴിവ്

വയനാട് ഓർഫനേജ് സ്കൂൾസ് കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്ന പിങ്ങോട് ഡബ്ല്യൂഒഎച്ച്എസ്എസ്, മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസ്എസ് എന്നീ ഹയർ സെക്കണ്ടറി സ്കൂളുകളിൽ എച്ച്എസ്എസ്ടി – പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ), ഫിസിക്സ്,

ക്ഷേമനിധി അംഗങ്ങൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി വികസിപ്പിച്ച അഡ്വാൻസ്‌ഡ് ഇൻഫർമേഷൻ ഇന്റര്‍ഫേസ് സിസ്റ്റം (AIIS) സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം പൂർത്തിയാക്കി ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.