കല്‍പറ്റ: സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മാളവിക ആര്‍ എഴുതിയ
കവിതാസമാഹാരം ഗന്ധര്‍വന്റെ മുഖം, കവിയും വെള്ളമുണ്ട പോലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുമായ സാദിര്‍ തലപ്പുഴ പ്രകാശനം ചെയ്തു. എഴുത്തുകാരനും ഡബ്ല്യു.എം.ഒ. ഇംഗ്ലീഷ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ ശശി വെള്ളമുണ്ട ഏറ്റുവാങ്ങി. കഥാകൃത്തും പ്രസാധകനുമായ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കവയിത്രി ആയിശ മാനന്തവാടി പുസ്തകം പരിചയപ്പെടുത്തി. കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരായ, അംബിക ശിവദായകം, സ്റ്റെല്ല മാത്യു, പ്രജീഷ ജയരാജ്, മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി യഹ്‌യ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചുണ്ടേല്‍ ‘മാളവിക’യില്‍ വിമുക്തഭടനായ രാമചന്ദ്രന്റെയും റവന്യൂ ഉദ്യോഗസ്ഥയായ രജനിയുടെയും മകളായ മാളവിക വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റായി സേവനമനുഷ്ഠിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്