കുടുംബശ്രീ പ്രവര്‍ത്തന മികവില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ സി.ഡി.എസ് വെള്ളമുണ്ടയെയും ഏഷ്യന്‍ പെസഫിക് മാസ്റ്റേഴ്‌സ് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വെള്ളി മെഡലുകള്‍ കരസ്ഥമാക്കിയ ഷീന ദിനേശന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍.എല്‍.എം റാങ്ക് ജേതാവ് രേഷ്മയെയും വിവിധ മേഖലകളില്‍ കഴിവ് തെളിച്ച പ്രതിഭകളെയും വെള്ളമുണ്ട ഗ്രാമ പഞ്ചായത്തില്‍ ആദരിച്ചു. ആദരിക്കല്‍ ചടങ്ങ് ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. കല്യാണി, പി.കെ അമീന്‍, ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ സി.എം അനില്‍കുമാര്‍, ഇ.കെ സല്‍മത്ത്, സീനത്ത് വൈശ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജനപ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്