ശക്തമായ മഴയെത്തുടർന്ന് കമ്പളക്കാടിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കൊയിഞ്ഞങ്ങാടിലെ പഞ്ചായത്ത് കിണറാണ് ഇടിഞ്ഞത്. ബുധനാഴ്‌ച വൈകീട്ടാണ് സംഭവം. കിണറിനരികിലെ മണ്ണിടിഞ്ഞ് കിണർ താഴുകയായിരുന്നു. സംഭവ സമയം പ്രദേശത്തെ പതിനാറുകാരിയായ കുട്ടിയും പിതാവും സമീപത്തുണ്ടായിരുന്നു. അപ്രതീക്ഷിതമായി മണ്ണിടിഞ്ഞതോടെ കുട്ടി കിണറിന്റെയും മണ്ണിന്റെയും ഇടയിലേക്ക് വീണു. ഉടൻ നാട്ടുകാർ ഓടിക്കൂടി കുട്ടിയെ രക്ഷപ്പെടുത്തി. വീഴ്ചയിൽ കുട്ടിക്ക് നിസ്സാര പരിക്കേറ്റു. തുടർന്ന് സുരക്ഷയുടെ ഭാഗമായി നാട്ടുകാർ കിണറിന് ചുറ്റും കയർകെട്ടിയിരിക്കുകയാണ്. പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്ക് ആശ്രയമായ കിണറാണിത്.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ