ഷേർ ഇ ബംഗ്ല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിലും തിളങ്ങി വയനാടിന്റെ മിന്നു മണി.ആദ്യമായി ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച മിന്നുമണി മൂന്ന് പന്തിൽ അഞ്ച് റൺസുമായി പുറത്താവാതെ നിന്നു.നേരിട്ട ആദ്യ പന്തിൽ തന്നെ മിന്നു ബൗണ്ടറി നേടി.ഇന്ത്യക്ക് വേണ്ടി 4 ഓവറിൽ ഒരു മെയ്ഡിൻ ഉൾപ്പെടെ 10 റൺസ് വിട്ടുകൊടുത്ത് രണ്ട് നിർണ്ണായക വിക്കറ്റുകളെക്കുകയും ചെയ്തു.ബംഗ്ലാദേശ് ക്യാപ്റ്റൻ ഷമീമ സുൽത്താന, റിതു മോനി എന്നിവരുടെ വിക്കറ്റുകളാണ് മിന്നു നേടിയത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ