പനമരം : മാലിന്യ സംസ്കരണ രംഗത്ത് ഹരിത കർമ്മയുടെ പ്രവർത്തനങ്ങളിൽ മാതൃകയായി പനമരം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് ആയ ചെറുകാട്ടൂർ. ആൽത്താമസമുള്ള മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന യൂസർ ഫീ,അജൈവപാഴ്‌വസ്തു ശേഖരണം എന്നിവയിൽ 100% നേട്ടം കൈവരിച്ചു. ഈ നേട്ടം കൈവരിക്കുന്ന പനമരം പഞ്ചായത്തിലെ ആദ്യത്തെ വാർഡാണ് നാലാം വാർഡ് ആയ ചെറുകാട്ടൂർ. അവശ വിഭാഗം ജനങ്ങളുടെ യൂസർഫീ തുക ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ വകയിരുത്തി നൽകും. ഓരോ വീടുകളിലും കലണ്ടർ പ്രകാരം കൃത്യമായി ഹരിത കർമ്മ സേനയെത്തി അജൈവ മാലിന്യം ശേഖരിക്കുന്നതോടൊപ്പം വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിനുള്ള ഇടപെടലുകളും നടത്തുന്നുണ്ട്.ചെറുകാട്ടൂരിലെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പ്രദേശവാസികളുടെ മികച്ച പിന്തുണ ഉണ്ട്. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ തോമസ് പാറക്കാലായിൽ ന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേന അംഗങ്ങളായ ജിഷ വി കെ,ഉഷാസുരേഷ്, രജനി പ്രകാശ്,രജനി കുട്ടൻ സുഭദ്ര, ബിന്ദു മനോജ്,കുടുംബശ്രീ ഭാരവാഹികളായ എഡിഎസ് പ്രസിഡന്റ് സൗജത്ത് ഉസ്മാൻ സെക്രട്ടറി ലിസി പത്രോസ് സിഡിഎസ് എക്സിക്യൂട്ടീവ് മെമ്പർ ഷേർലി ജോണി, എ ഡി എസ് വൈസ് പ്രസിഡണ്ട് ഹാജറ എഡിഎസ് എക്സിക്യൂട്ടീവ് അംഗം ഷേർലി ഷാജി എന്നിവർ അടങ്ങിയ കുടുംബശ്രീ അംഗങ്ങൾ വാർഡ് വികസന കമ്മിറ്റി,ശുചിത്വ കമ്മിറ്റി എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാൻ ആയത്

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്