പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കിവരുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം/ ഡിപ്ലോമ/ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. പ്രായം 21 നും 35 നും മദ്ധ്യേ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ ഐ.ടി.ഡി.പി. ഓഫീസിലോ സമര്‍പ്പിക്കണം. ഒന്നിലധികം ജില്ലകളില്‍ അപേക്ഷ നല്‍കാന്‍ പാടില്ല. അവസാന തീയതി ജൂലൈ 31. അപേക്ഷ ഫോറം ഐ.ടി.ഡി.പി. ഓഫീസിലും ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളിലും വിവിധ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും www.stdd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ