മണിപ്പൂർ വംശീയ കലാപം തടയാനാകാത്ത കേന്ദ്ര – സംസ്ഥാന ബിജെപി സർക്കാരിന്റെ കുറ്റകരമായ മൗനത്തിനെതിരെ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മേഖലാ – യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. കുപ്പാടിത്തറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേങ്ക്കുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എം രമേഷ് , എം ബിജുലാൽ, പി സുഭാഷ്, രാഹുലൻ പി ആർ, സിദ്ധാർത്ഥ്, അമൃത തുടങ്ങിയവർ സംസാരിച്ചു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.