എസ്.എസ്.എഫ് സാഹിത്യോത്സവിന് പ്രൗഢ സമാപനം

സുൽത്താൽ ബത്തേരി : സാഹിത്യ സാംസ്കാരിക പരിപാടികൾക്ക് പുതുഭാവുകത്വം നൽകിയ എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിൻ്റെ 30-ാമത് എഡിഷൻ സാഹിത്യോത്സവിൽ മാനന്തവാടി ഡിവിഷൻ ജേതാക്കൾ. തുടർച്ചയായ അഞ്ചാം തവണയാണ് മാനന്തവാടി ഡിവിഷൻ ജേതാക്കളാവുന്നത്. കലാസാഹിത്യ മത്സരങ്ങളും സാംസ്കാരിക പരിപാടികളുമായി മൂന്ന് ദിവസം നീണ്ട് നിന്ന പരിപാടിയിൽ സംസ്ഥാനത്തെ പ്രമുഖ എഴുത്തുകാരും സാഹിത്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. ഫാമിലി, ബ്ലോക്ക്‌, യൂനിറ്റ്, സെക്ടർ, ഡിവിഷൻ എന്നീ ഘടകങ്ങളിൽ നിന്ന് മത്സരിച്ചു വിജയിച്ച ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികൾ 11വേദികളിലായി 170 മത്സരങ്ങളിൽ മാനന്തവാടി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മേപ്പാടി, വെള്ളമുണ്ട എന്നീ ഡിവിഷനുകൾക്കുവേണ്ടി മാറ്റുരച്ചു.
667 പോയന്റ് നേടി മാനന്തവാടി ഒന്നാമത് എത്തിയപ്പോൾ 603, 483 പോയന്റുകളുമായി വെള്ളമുണ്ട ഡിവിഷൻ, സുൽത്താൻ ബത്തേരി ഡിവിഷൻ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.18 പോയന്റു നേടി മാനന്തവാടി ഡിവിഷനിലെ ശാഹുൽ ഹമീദ് കലാപ്രതിഭയായപ്പോൾ 27 പോയന്റ് നേടി സുൽത്താൻ ബത്തേരി ഡിവിഷനിലെ ഹാഫിള് ബിഷർ സർഗ പ്രതിഭയയുമായി.
സാഹിത്യം; വയനാടിന്റെ വഴി അടയാളം, അന്ന് കവിത പ്രതിരോധമായിരുന്നു ഇന്ന്, എന്നീ വിഷയങ്ങളിൽ നടന്ന സാംസ്കാരിക സമ്മേളന ചർച്ചക്ക് ഇയാസ് ചൂരൽമല, ഫാദർ ജിൻസൺ, ഷാജൻ ജോസ്, ഹംസക്കുട്ടി സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി.
സമാപന സമ്മേളനം സമസ്ത വയനാട് ജില്ലാ സെക്രട്ടറി ഹംസ അഹ്സനി ഓടപ്പള്ളം ഉദ്ഘാടനം ചെയ്തു. കെ ഒ അഹ്‌മദ്‌ കുട്ടി ബാഖവി പ്രാർഥന നിർവഹിച്ചു. എസ് എസ് എഫ് ജില്ല സെക്രട്ടറി റഷാദ് ബുഖാരി അധ്യക്ഷത വഹിച്ചു. രിസാല മാനേജിങ് എഡിറ്റർ എസ് ശറഫുദ്ദീൻ വിജയികളെ പ്രഖ്യാപിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സഈദ് ശാമിൽ ഇർഫാനി അനുമോദന പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ മുഖ്യാതിഥിയായി. നൗഷാദ് കണ്ണോത്തുമല, സയ്യിദ് പൂക്കോയ തങ്ങൾ, ടി കെ രമേശ്‌, ലത്വീഫ് കാക്കവയൽ, ഉസ്മാൻ മുസ്‌ലിയാർ, ഹാരിസ് ഇർഫാനി, അമ്പിളി ഹസൻ ഹാജി, ഫള്ലുൽ ആബിദ്, ഡോ. മുഹമ്മദ്‌ ഇർഷാദ്, ജസീൽ പരിയാരം, താഹിർ അഞ്ചാംമൈൽ, നൗഫൽ പിലാക്കാവ്, അഷ്‌റഫ്‌ ബുഖാരി, അസീസ് മാക്കുറ്റി, സൈനുദ്ദീൻ അമാനി, ശിഹാബ്, ശരീഫ് സഖാഫി, ഷുഹൈബ് ജൗഹരി തുടങ്ങിയവർ സംബന്ധിച്ചു. ബഷീർ കുഴിനിലം സ്വാഗതവും ഷബീർ വൈത്തിരി നന്ദിയും പറഞ്ഞു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *