ഉപ്പള: ജന്മദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പിഞ്ചു കുഞ്ഞ് മരിച്ചു. ഉപ്പള പുളിക്കുത്തി അഗര്‍ത്തിയിലെ നളിനാധര ആചാര്യ അനിത ദമ്പതികളുടെ ഒരു വയസ്സുള്ള മകന്‍ കുശാങ്കാണ് മരിച്ചത്. കുട്ടിയുടെ ജന്മദിനം ആഘോഷിക്കാനിരിക്കെയായിരുന്നു വിയോഗം. ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം കുട്ടിക്ക് പനി ബാധിക്കുകയും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തുവെങ്കിലും മരിക്കുകയായിരുന്നു. കുട്ടിയുടെ അകാല വിയോഗം കുടുംബത്തിനും നാടിനും തീരാവേദനയായി. സഹോദരി: കൃഷ്‌ണ പ്രിയ.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ