“കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, ഗതികേടുകൊണ്ടാണ്” ; ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റി കുറിപ്പ് വെച്ച് അജ്ഞാതൻ..

വാഹനത്തിലെ ഇന്ധനം തീർന്നാൽ സുഹൃത്തുക്കളുടെ വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്നത് സാധാരണയാണ്. എന്നാൽ, അജ്ഞാതരുടെ വാഹനങ്ങളിൽ നിന്ന് ഊറ്റിയാലോ.? അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയ ശേഷം ഒരു കുറിപ്പും വെച്ചിട്ടാണ് ഒരു അജ്ഞാതന്‍ പോയത്.

അരുണ്‍ലാല്‍ വിബി എന്നയാളുടെ ബൈക്കില്‍ നിന്നാണ് പെട്രോള്‍ ഊറ്റിയശേഷം കുറിപ്പും രണ്ടു അഞ്ചു രൂപ തുട്ടുകള്‍ വെച്ചിട്ട് അജ്ഞാതന്‍ പോയത്. കോഴിക്കോട് ബൈപ്പാസില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്നാണ് അജ്ഞാതന്‍ പെട്രോള്‍ ഊറ്റിയെടുത്തത്.

‘കൈ നിറയെ ധനം ഉള്ളവനല്ല മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നന്‍’ എന്ന കുറിപ്പോടെ അരുണ്‍ലാല്‍ തന്നെയാണ് അജ്ഞാതന്‍ ബൈക്കില്‍ വെച്ചിട്ട് പോയ കുറിപ്പ് പങ്കുവെച്ചത്. കോഴിക്കോട് ദേവകി അമ്മ മെമ്മോറിയല്‍ ഫാര്‍മസിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് അരുണ്‍ലാല്‍.

‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട് പൊരുത്തപ്പെട്ടു തരുക. ഗതികേടുകൊണ്ടാണ് plss. ഞങ്ങള്‍ 10 രൂപ ഇതിവെച്ചിട്ടുണ്ട്. പമ്പില്‍ എത്താന്‍ വേണ്ടിയാണ്. പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല അതുകൊണ്ടാണ്’ കുറിപ്പായിരുന്നു ബൈക്കില്‍ വെച്ചിട്ട് പോയത്. ഇതിനൊപ്പെ രണ്ടു അഞ്ചു രൂപ തുട്ടും വെച്ചിട്ടുണ്ടായിരുന്നു. ഈ കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

ലോമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് പരിയാര മുക്കിൽ 2024-25 പഞ്ചായത്ത് പ്രാദേശിക ഫണ്ട് വകയിരുത്തി നിർമ്മിച്ച ലോമാസ് ലൈറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചു.പ്രദേശവാസികൾ മധുര വിതരണം നടത്തി. നവാസ് പി.കെ,മമ്മൂട്ടി

മദ്റസ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു.

പാണ്ടിക്കടവ് : തഹിയ്യത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി.സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് ഉമ്മർ സാഹിബ് നിർവഹിച്ചു. ലുഖ്മാൻ ബാഖവി അനുസ്മരണ പ്രഭാഷണവും

പ്രമേഹം മുതല്‍ ഹെെപ്പര്‍ ടെന്‍ഷന്‍ വരെ, കണ്ണുകള്‍ സൂചന തരും ഈ രോഗങ്ങളെക്കുറിച്ച്

കണ്ണുകള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്. ചുറ്റും ഉള്ളവയെല്ലാം കാണുക എന്നതിലുപരി കണ്ണുകള്‍ ആരോഗ്യത്തിന്റെ പ്രതിഫലനം കൂടിയാവാം. നമ്മുടെ കണ്ണുകളിലെ മാറ്റങ്ങള്‍ എപ്പോഴും കാഴ്ചയുമായി ബന്ധപ്പെട്ടുള്ളവയാകണമെന്നില്ല. അവ പോഷകാഹാരക്കുറവ്, ജീവിത ശൈലി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.