ദൈവം തന്നതല്ലാതെ തനിക്ക് ഒന്നുമില്ല, ആകെ ചെയ്യുന്നത് ഇത് മാത്രം ; വെളിപ്പെടുത്തലുമായി നടി ഹണി റോസ്..

ഈ അടുത്ത കാലത്തായി ഭംഗിയുടെ പേരില്‍ വേട്ടയാടപ്പെട്ട നടിയാണ് ഹണി റോസ്. ശരീരത്തിന്റെ പേരില്‍ മാത്രമല്ല ശരീരവടിവ് വെളിവാക്കുന്ന വസ്ത്രത്തിന്റെ പേരിലും സൈബര്‍ ലോകത്ത് ഹണി റോസ് കേള്‍ക്കാത്ത മോശം കമന്റുകളും ഉപദേശങ്ങളും വിരളമാണ്.

എങ്കിലും സൗന്ദര്യം കൊണ്ട് ഇപ്പോള്‍ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു നടിയായി ഹണി റോസ് വളര്‍ന്നിട്ടുണ്ട്. തമിഴ്നാട്ടില്‍ ഹണി റോസിന്റെ പേരില്‍ അമ്പലം വരെ പണിതിട്ടുണ്ടെന്ന് പറയപ്പെടുന്നു.

ഉദ്ഘാടന സ്പെഷ്യല്‍ നടിയെന്നാണ് ഒരാക്ഷേപമെങ്കിലും ഇപ്പോഴും ഹണിറോസാണ് ഈ മേഖലയിലെ സൂപ്പര്‍ താരം.

സോഷ്യല്‍ മീഡിയകളില്‍ ഹണി റോസ് ഏറ്റവുമധികം കേട്ട വിമര്‍ശനമാണ് അവരുടെ ശരീരവടിവിന്‍റെ രഹസ്യം സര്‍ജറികള്‍ ആണെന്നുള്ളത്. എന്നാല്‍ ഇപ്പോഴിതാ ആ വിമര്‍ശങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് ഹണി റോസ്. തന്റേത് ദൈവം തന്ന സൗന്ദര്യമാണെന്നാണ് ഹണി റോസ് പറയുന്നത്. സര്‍ജറികള്‍ താന്‍ ചെയ്തിട്ടില്ലെന്നും, സൗന്ദര്യം നിലനിര്‍ത്താന്‍ ചില പൊടിക്കൈകള്‍ മാത്രമേ ചെയ്യാറുള്ളു എന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹണി റോസ് പറയുന്നു.

ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. പിന്നെ, സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്. ഈ രംഗത്ത് നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ? ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്’, ഹണി റോസ് പറഞ്ഞു.

എന്ത് ധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് താന്‍ തന്നെയാണെന്ന് പറഞ്ഞ ഹണി റോസ് ആദ്യ സിനിമയില്‍ സ്ലീവ്‌ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ താന്‍ കരഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തി. പക്ഷേ, ഇപ്പോള്‍ തനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പമെന്നും മറ്റുള്ളവരുടെ നോട്ടത്തിലാണ് പ്രശ്‌നങ്ങള്‍ ഒളിഞ്ഞിരിക്കുന്നതെന്നും ഹണി റോസ് വ്യക്തമാക്കി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.