മാനന്തവാടി:ഡിജിറ്റലി കണക്ടഡ് ട്രൈബൽ ഏരിയ പദ്ധതിയുടെ ഭാഗമായി ശനിയാഴ്‌ച മാനന്തവാടി മേരിമാത കോളേജിൽ ഗോത്രവിഭാഗക്കാർക്കായി നടത്തുന്ന ജീവിത ശൈലി രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. രാവിലെ 10.30ന് ആണ് പരിപാടി.
ഡിജിറ്റലി കണക്ടഡ് ട്രൈബൽ ഏരിയ പദ്ധതിയുടെ ഭാഗമായി നിയമിക്കുന്ന നേഴ്‌സുമാർ, എൻജിനിയർമാർ, മറ്റുജീവനക്കാർ എന്നിവർക്കുള്ള നിയമന ഉത്തരവും ചടങ്ങിൽ കൈമാറും. ഒ ആർ കേളു എംഎൽഎ അധ്യക്ഷനാകും.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ