പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിലായി.കാട്ടിക്കുളത്തെവ്യാപാരിയു പുൽപ്പള്ളി പാടിച്ചിറ സ്വദേശിയുമായ ജോസി(54)നെയാണ് തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ജി വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പതിനേഴ്കാരനായ വിദ്യാർത്ഥിയെ മുൻപ് പുൽപ്പള്ളിയിൽ വെച്ച് പീഡിപ്പിച്ച ഇയാൾ പിന്നീട് അക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ഇതേ കുട്ടിയെ കാട്ടിക്കുളത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.തുടർന്ന് വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോയുടെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







