പുല്‍പ്പള്ളി: പാളക്കൊല്ലി-ചേകാടി വനപാതയ്ക്ക് അധികാരികളുടെ അവഗണന. ദിനേന നൂറുകണക്കിനാളുകള്‍ യാത്രയ്ക്ക് ആശ്രയിക്കുന്ന റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നുകിടക്കുകയാണ്. ഇക്കാര്യം പലവട്ടം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പാത സഞ്ചാരയോഗ്യമാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ കൂട്ടാക്കുന്നില്ല. റോഡില്‍ ഉദയക്കര മുതല്‍ ചേകാടി വരെ ഏഴു കിലോമീറ്റര്‍ വനത്തിലൂടെയാണ് കടന്നുപോകുന്നത്. കെഎസ്ആര്‍ടിസി ബസ് ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. റോഡിലെ വന്‍ കുഴികളും വെള്ളക്കെട്ടും യാത്ര ദുഷ്‌കരമാക്കുകയാണ്. റോഡ് വീതി കൂട്ടി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്