മാനന്തവാടി:ഡിജിറ്റലി കണക്ടഡ് ട്രൈബൽ ഏരിയ പദ്ധതിയുടെ ഭാഗമായി ശനിയാഴ്‌ച മാനന്തവാടി മേരിമാത കോളേജിൽ ഗോത്രവിഭാഗക്കാർക്കായി നടത്തുന്ന ജീവിത ശൈലി രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. രാവിലെ 10.30ന് ആണ് പരിപാടി.
ഡിജിറ്റലി കണക്ടഡ് ട്രൈബൽ ഏരിയ പദ്ധതിയുടെ ഭാഗമായി നിയമിക്കുന്ന നേഴ്‌സുമാർ, എൻജിനിയർമാർ, മറ്റുജീവനക്കാർ എന്നിവർക്കുള്ള നിയമന ഉത്തരവും ചടങ്ങിൽ കൈമാറും. ഒ ആർ കേളു എംഎൽഎ അധ്യക്ഷനാകും.

വീണ്ടും കുറഞ്ഞെന്റെ പൊന്നോ! ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില; മണിക്കൂറുകൾക്കുള്ളിൽ ഒരു പവന് ഇടിഞ്ഞത് 2040 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഗ്രാമിന് 255 രൂപ കുറഞ്ഞ് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം 14,175 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു പവൻ







