പട്ടികയിൽ പേരില്ല; എൻഡിഎ സ്ഥാനാർഥി ലക്ഷ്‌മി പ്രിയയ്ക്ക് വോട്ടില്ല

പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർഥിയായ ലക്ഷ്‌മി പ്രിയയ്ക്ക് വോട്ടില്ല. ഇവരുടെ പേര് വോട്ടേഴ്സ് ലിസ്റ്റിലില്ലാത്തതാണ് കാരണം. ഇതോടെ കേന്ദ്ര മന്ത്രി പങ്കെടുത്ത റോഡ് ഷോനിർത്തി. പിന്നാലെ മത്സരിക്കുന്നതിൽ നിന്നും പിൻവാങ്ങി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്‌മിപ്രിയ താമസിക്കുന്നതെങ്കിലും അവിടുത്തെ വോട്ടർപട്ടികയിൽ പേരില്ല. ഇതേത്തുടർന്ന് പെരുമ്പാവൂരിൽ നിശ്ച‌യിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റിദ്ദാക്കി. റോഡ് ഷോ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർപട്ടികയിലില്ലെന്ന വിവരം പാർട്ടി അറിയുന്നത്. സ്ഥാനാർഥിയുടെ അഭാവത്തിൽ റോഡ് ഷോയ്ക്ക് പകരം കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തിയാണ് പ്രചാരണപരിപാടി അവസാനിപ്പിച്ചത്. വേങ്ങോല ബ്ലോക് പഞ്ചായത്ത് അംഗം ജിബി ഏലിയാസ് പകരം ട്വന്റി ട്വന്റി സ്‌ഥാനാർഥിയാകും

നിലവിൽ അമ്മ വൈസ് പ്രസിഡന്റാണ് ലക്ഷ്മിപ്രിയ. നേരത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് സംഭവിച്ച പരാജയത്തിൽ താരത്തിന്റെ പ്രതികരണം വൈറലായിരുന്നു. ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിയ്ക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ. എന്നും സംഘപുത്രി തന്നെയായിരിക്കും എന്നും പറഞ്ഞു.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ തിരഞ്ഞെടുപ്പിൽ എബിവിപി സ്ഥാനാർഥിയായെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു. പരാജയത്തിന്റെ പേരിൽ പ്രസ്ഥാനത്തെ ആരൊക്കെ വിട്ടുപോയാലും തൻ്റെ വോട്ട് മരണം വരെ ബിജെപിയ്ക്ക് തന്നെയായിരിക്കുമെന്നും ലക്ഷ്മി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാർഥിയായി നടി വീണ നായരും തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ സ്ഥാനാർഥിയാകും

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു.

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.

പട്ടികയിൽ പേരില്ല; എൻഡിഎ സ്ഥാനാർഥി ലക്ഷ്‌മി പ്രിയയ്ക്ക് വോട്ടില്ല

പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർഥിയായ ലക്ഷ്‌മി പ്രിയയ്ക്ക് വോട്ടില്ല. ഇവരുടെ പേര് വോട്ടേഴ്സ് ലിസ്റ്റിലില്ലാത്തതാണ് കാരണം. ഇതോടെ കേന്ദ്ര മന്ത്രി പങ്കെടുത്ത റോഡ് ഷോനിർത്തി. പിന്നാലെ മത്സരിക്കുന്നതിൽ നിന്നും പിൻവാങ്ങി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്‌മിപ്രിയ താമസിക്കുന്നതെങ്കിലും

എൽ.ഡി.എഫ്. സ്ഥാനാർഥി ഒ.ആർ കേളു ഇന്ന് പത്രിക സമർപ്പിക്കും

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിന് എൽ.ഡി.എഫ്. സഞ്ജമായതായി നേതാക്കൾ പറഞ്ഞു. മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്ഥാനാർഥിയാണ് എൽ.ഡി.എഫിനുള്ളത്. കഴിഞ്ഞ പത്തു വർഷമായി നടത്തിയ വികസനം അറിഞ്ഞ് ജനം കൂടെ നിൽക്കുമെന്നും സ്ഥാനാർഥിയുടെ വിജയത്തിനായി ഇന്ന് (മാർച്ച

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ

ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖാത്തിബിനെയും വധിച്ചെന്ന അവകാശ വാദവുമായി ഇസ്രയേൽ. രണ്ട് ദിവസത്തിനിടെ വധിക്കുന്ന മൂന്നാമത്തെ ഉന്നത നേതാവാണ് ഇസ്മായിൽ ഖാത്തിബ്. ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെയും ബാസിജ് പാരാമിലിട്ടറി

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാളെ തുറന്ന് പ്രവര്‍ത്തിക്കില്ല

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 19) എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp

സൗജന്യ ആയോധന കലാ പരിശീലനം

ജപ്പാൻ കരാത്തെ കെൻയു – റിയു ഇന്ത്യയുടെയും വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആയോധന കലയിൽ സ്ത്രീകൾക്കായി പ്രത്യേക സൗജന്യ പരിശീലനം നൽകുന്നു. കരാത്തേ , ജൂഡോ, ഫിറ്റ്നസ് എന്നിവയിലായിരിക്കും പരിശീലനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.