ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ

ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖാത്തിബിനെയും വധിച്ചെന്ന അവകാശ വാദവുമായി ഇസ്രയേൽ. രണ്ട് ദിവസത്തിനിടെ വധിക്കുന്ന മൂന്നാമത്തെ ഉന്നത നേതാവാണ് ഇസ്മായിൽ ഖാത്തിബ്. ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെയും ബാസിജ് പാരാമിലിട്ടറി ഫോഴ്സ് തലവൻ ഗുലാം റെസ സുലൈമാനിയെയും കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ വധിച്ചിരുന്നു. അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്കും ഇസ്രയേലിലേക്കും ഇറാന്റെ ആക്രമണം തുടരുകയണ്. ഖത്തറിലും യുഎഇയിലും പെരുന്നാളിന് ഈദ് നമസ്ക്കാരം പള്ളികളിൽ മാത്രമാക്കി ചുരുക്കി.

അലി ലാരിജാനി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. അയത്തുള്ള അലി ഖമേനിക്ക് ശേഷം ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ വ്യക്തിത്വമാണ് ഇല്ലാതായത്. ഇസ്ലാമിക വിപ്ലവം മുതൽ സ്വാധീനശേഷിയായ, കൊല്ലപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിൽ അയത്തുള്ള അലി ഖമേനി പകരം ചുമതലകളേൽപ്പിച്ചയാൾ. ഖമേനി വധിക്കപ്പെട്ട് തൊട്ടടുത്ത മിനിട്ടുകളിൽ തന്നെ എതിരാളികൾ പോലും അമ്പരന്ന വിധം പ്രത്യാക്രമണം തൊടുക്കാൻ കഴിയും വിധം ഇറാനിൽ ആജ്ഞാ ശക്തിയുണ്ടായിരുന്ന, ഇറാന്റെ ആണവ നയത്തെയും ചർച്ചകളിലെ നിലപാടിനെയും കരുത്തുള്ളതാക്കി മിനുക്കിയെടുത്തയാളായിരുന്നു അലി ലാറിജാനി. ഇറാൻ ബസിജ് കമാണ്ടർ ഗുലാം റിസ സുലൈമാനിയും കൊല്ലപ്പെട്ടു. ഒരാൾക്ക് ചുറ്റും പടുത്തുയർത്തിയതല്ല ഇറാനെന്നാണ് ലാറിജാനിയുടെ മരണത്തോടെ ഇറാന്റെ അനൗദ്യോഗിക പ്രതികരണം. ഇതോടൊപ്പമാണ് ഹോർമൂസ് കടലിടുക്കിനോട് ചേർന്ന ഇറാന്റെ മിസൈൽ കേന്ദ്രം അമേരിക്ക ആക്രമിച്ചത്. ഭൂമിക്കടിയിലെ ലക്ഷ്യങ്ങൾ തകർക്കാൻ 5000 പൗണ്ട് ബോംബുകൾ വർഷിച്ചെന്നാണ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടത്. തിരിച്ചടിയായി ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തത് കടുത്ത ആക്രമണമാണ്. നിരവധി പേർക്ക് പരിക്കേറ്റു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാളെ തുറന്ന് പ്രവര്‍ത്തിക്കില്ല

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 19) എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp

സൗജന്യ ആയോധന കലാ പരിശീലനം

ജപ്പാൻ കരാത്തെ കെൻയു – റിയു ഇന്ത്യയുടെയും വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആയോധന കലയിൽ സ്ത്രീകൾക്കായി പ്രത്യേക സൗജന്യ പരിശീലനം നൽകുന്നു. കരാത്തേ , ജൂഡോ, ഫിറ്റ്നസ് എന്നിവയിലായിരിക്കും പരിശീലനം.

ഗ്രാജുവേഷൻ സെറിമണി ആഘോഷിച്ചു.

ചുണ്ടേൽ: ചുണ്ടേൽ ആർ സി എൽ പി സ്ക്കൂളിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ സെറിമണിയുടെ ഉദ്ഘാടനം സ്ക്കൂൾ അസിസ്റ്റൻഡ് മാനേജർ റവ.ഫാ.നിഷാന്ത് നിമൽ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡൻറ് സക്കീർ വി.പി,

യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

വെള്ളമുണ്ട – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളമുണ്ടയൂണിറ്റിൻ്റെയും പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെയും സംയുക്താഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡണ്ട് മണികണ്ഠൻ എം അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ്് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 307/2023) തസ്തികയിലേക്ക് 2025 ഫെബ്രുവരി 28ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2026 ഫെബ്രുവരി 27ന് പട്ടിക റദ്ദായതായി

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിങ്ങാരി സ്‌കൂള്‍ പ്രദേശത്ത് നാളെ (മാര്‍ച്ച് 19) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.