ചുണ്ടേൽ: ചുണ്ടേൽ ആർ സി എൽ പി സ്ക്കൂളിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ സെറിമണിയുടെ ഉദ്ഘാടനം സ്ക്കൂൾ അസിസ്റ്റൻഡ് മാനേജർ റവ.ഫാ.നിഷാന്ത് നിമൽ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡൻറ് സക്കീർ വി.പി, ഹെഡ്മിസ്ട്രസ് ജാസി പി.ജെ, എം.പി.ടി.എ പ്രസിഡൻറ് ഷംല. കെ, സീനിയർ അസിസ്റ്റൻഡ് റോമില ഹണി, സ്റ്റാഫ് സെക്രട്ടറി ജൂലി.കെ.പി എന്നിവർ സംസാരിച്ചു.എല്ലാ കുട്ടികൾക്ക് മെഡലും, സർട്ടിഫിക്കറ്റും വിതരണം ചെയ്തു.പ്രീ പ്രൈമറി വിദ്യാർത്ഥികളുടെയും, അവരുടെ രക്ഷിതാക്കളുടെയും ജീവിതത്തിൽ ഏറ്റവും മറക്കാനാവാത്ത മുഹൂർത്തമായിരുന്നു ഈ ഗ്രാജുവേഷൻ സെറിമണി.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാളെ തുറന്ന് പ്രവര്‍ത്തിക്കില്ല
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 19) എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp







