കൽപ്പറ്റ:- വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളാ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിനു മുമ്പിൽ ധർണ്ണാമരം നടത്തി. പ്രൈമറി സംഘം ജീവനക്കാർക്ക് ജില്ലാബാങ്കുകളിൽ നൽകിയിരുന്ന 50% തൊഴിൽ സംവരണം പുനഃസ്ഥാപിക്കുക, തൊഴിൽ സംവരണ പരിധിയില് എല്ലാ പ്രാഥമിക സംഘങ്ങളെയും ഉൾപ്പെടുത്തുക, സംവരണത്തിന് നിശ്ചയിച്ച അപ്രായോഗ്യവും വിചിത്രവുമായ യോഗ്യത മാനദണ്ഡങ്ങൾ ഒഴിവാക്കുക, പ്രൈമറി ബാങ്ക് ജീവനക്കാരുടെ പ്രൊവിഡ് ഫണ്ട് നിക്ഷേപത്തിനും സംഘങ്ങളുടെ റിസർവ്വ് ഫണ്ടിനും പലിശ വെട്ടിക്കുറച്ച നടപടി പിന്വലിക്കുക, അന്യായമായ സർവ്വീസ് ചാർജുകൾ ഒഴിവാക്കുക, ആധുനിക സേവനങ്ങൾ നൽകാൻ പ്രൈമറി ബാങ്കുകളെ പ്രാപ്തമാക്കുമെന്ന വാഗ്ദാനം പാലിക്കുക. തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ധർണാ സമരം സംഘടനയുടെ ജില്ലാ പ്രസിഡന്റ് എൻ ഡി ഷിജു ഉദ്ഘാടനം ചെയ്തു..താലൂക്ക് പ്രസിഡണ്ട് ജിജു പി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ബെന്നി ടി ഓ,സംസ്ഥാന കമ്മിറ്റി അംഗം ശ്രീഹരി പി, സി ജെ ടോമി , ജോസ് പി വി, ശ്രീജിത്ത് കെ ടി, സംഗീത അജേഷ്, ബഷീർ തേനേരി,ജീന കുന്നം പറ്റ, തുടങ്ങിയവർ സനൽ എം.ബി എന്നിവർ പ്രസംഗിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍