തിരുനെല്ലി : തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, കുടുംബശ്രീ മിഷൻ വയനാട്, തിരുനെല്ലി സി ഡി എസ് എന്നിവരുടെ ആഭിമുഖ്യത്തിൽ ബായ്സാക്ക് യൂത്ത് റിസോഴ്സ് സെന്റർ ആൻഡ് ട്രൈബൽ ലൈബ്രറി തിരുനെല്ലി പഞ്ചായത്തിലെ അടിയ പണിയ, കാട്ടുനായിക്ക, ഊരാളി, കുറുമ വിഭാഗ ത്തിലെ യുവതി യുവാക്കളുടെ പി എസ് സി രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ സിജിത് പരിപാടി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി സി ഡി എസ് ചെയർപേഴ്സൺ സൗമിനി. പി അധ്യക്ഷത വഹിച്ചു.ഡി എം സി ബാലസുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി,ആദിവാസി സമഗ്ര വികസന പദ്ധതി കോർഡിനേറ്റർ സായി കൃഷ്ണൻ. റ്റി. വി, പ്രോഗ്രാം കോർഡിനേറ്റർ സഞ്ജു എന്നിവർ സംസാരിച്ചു. 50 ഓളം പേർ രജിസ്ട്രേഷൻ പൂർത്തീകരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







