പുര നിറഞ്ഞ് പുരുഷന്മാർ: പെൺകുട്ടികൾ കൂടുതൽ സെലക്ടീവ് ആയതോടെ കേരളത്തിലെ പുരുഷന്മാർക്ക് ‘പെണ്ണ് കിട്ടുന്നില്ല’; സംസ്ഥാനത്ത് വിവാഹങ്ങളുടെ എണ്ണം കുത്തനെ കുറയുന്നു

കേരളത്തിലെ പെണ്‍കുട്ടികളില്‍ വിവാഹത്തോടുള്ള താത്പര്യം കുറഞ്ഞുവരുന്നെന്ന് റിപ്പോര്‍ട്ട്. വിവാഹ ബ്യൂറോകളും മാട്രിമോണി സൈറ്റുകളും കൗണ്‍സലിംഗ് സൈക്കോളജിസ്റ്റുകളുമെല്ലാം വിവിധ ഘട്ടങ്ങളിലായി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. വിവാഹ ബന്ധങ്ങള്‍ ആത്മഹത്യയിലെത്തി നില്‍ക്കുന്ന സാഹചര്യം മുതല്‍ തങ്ങളുടെ സോഷ്യല്‍ സ്റ്റാറ്റസിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ കഴിയാത്തത് വരെയാണ് മലയാളി പെണ്‍കുട്ടികള്‍ വിവാഹം വേണ്ടെന്ന് വെക്കാനുള്ള കാരണമത്രെ.

കേരളത്തില്‍ അഞ്ചു വര്‍ഷം മുമ്ബുള്ള സാമൂഹിക അവസ്ഥയല്ല ഇപ്പോഴുള്ളതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 27 വയസ് കഴിഞ്ഞ യുവാക്കള്‍ക്ക് വിവാഹം നടക്കാത്ത സാഹചര്യം നിലവിലുണ്ട്. പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ജീവിതത്തെ കുറിച്ച്‌ വ്യക്തമായ കാഴ്ച്ചപ്പാടുകളാണുള്ളതെന്നും അവയില്‍ പലതും പ്രായോഗികമാകാറില്ലെന്നും വിവാഹ ദല്ലാള്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസമുണ്ട്. പലരും സര്‍ക്കാര്‍ ജോലിയോ അതുമല്ലെങ്കില്‍ പ്രൊഫഷണലുകളോ ആണ്. തങ്ങളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും മാച്ചാകുന്ന വരനെ പ്രതീക്ഷിച്ച്‌ വിവാഹം നീണ്ടുപോകുന്ന യുവതികളുണ്ട്. വിവാഹ പേടിയും തങ്ങളുടെ സോള്‍മേറ്റിനായുള്ള കാത്തിരിപ്പുമൊക്കെയാണ് പല യുവതികളെയും വിവാഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതത്രെ.

ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും നേടുന്നവരില്‍ അധികവും പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികളുടെ എണ്ണത്തിന്റെ പകുതി ആണ്‍കുട്ടികള്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും നേടുന്നത്രെ. തങ്ങളുടെ അതേ യോഗ്യതകളുള്ള പങ്കാളിയെ തിരയുന്ന പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ മതിയായ ബോധവതികളല്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

അ‍ഞ്ചു വര്‍ഷം മുമ്ബുവരെ അഞ്ച് പെണ്ണുകാണല്‍ നടന്നാല്‍ ഒരു വിവാഹം നടക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പത്ത് പെണ്ണുകാണല്‍ നടന്നാല്‍ ഒരു വിവാഹം നടക്കണമെന്നില്ലെന്നും വിവാഹ ദല്ലാള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാര്‍ ഇപ്പോള്‍ സ്ത്രീധനമോ സ്വര്‍ണമോ വധുവിന്റെ ജോലിയോ വിദ്യാഭ്യാസമോ സൗന്ദര്യമോ പോലും ഡിമാൻഡ് ചെയ്യുന്നില്ല. എങ്ങനെയും ഒരു പെണ്ണുകിട്ടിയാല്‍ മതിയെന്ന നിലയിലാണ് യുവാക്കള്‍.

എന്നാല്‍, പെണ്‍കുട്ടികള്‍ വളരെ സെലക്ടീവായതോടെ ആണിനും പെണ്ണിനും വിവാഹം നടക്കാതെ നില്‍ക്കുന്ന സാഹചര്യമാണ്. ഗര്‍ഭം ധരിക്കാനുള്ള പേടി, വിവാഹ ബന്ധം വിജയകരമാകുമോ എന്ന ആശങ്ക, തങ്ങളുടെ സ്വപ്നത്തിലെ പങ്കാളിയെ കണ്ടെത്താൻ കഴിയാത്തത് തുടങ്ങി നിരവധി കാരണങ്ങളാണ് യുവതികളെ വിവാഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ആദ്യം വന്ന മികച്ച പ്രൊപ്പോസല്‍ വേണ്ടെന്ന് വെക്കുകയും പിന്നീട് അതിലും നല്ല പ്രൊപ്പോസല്‍ വരാത്തത് കാരണം വിവാഹം നടക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ടെന്നും വിവാഹ ദല്ലാള്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത കേസ്; പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

കാസര്‍കോട്: വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എം അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത്കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന്പ്രതീക്ഷിക്കപ്പെടുന്ന റൂസ ഗവ. മോഡൽ ഡിഗ്രി കോളജിന് തൃശ്ശിലേരിയിലെ അഞ്ച് ഏക്കര്‍ സ്ഥലത്ത് കെട്ടിടമൊരുങ്ങുംപൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തൃശ്ശിലേരി

സ്വകാര്യ ബസ് സമരമെങ്കിൽ KSRTC-യുടെ മുഴുവൻ ബസുകളും ഇറങ്ങും. 500 സ്പെയർ ബസുകൾ കെഎസ്ആർടിസിക്കുണ്ട്

തിരുവനന്തപുരം: സ്വകാര്യബസ് സമരത്തിനെതിരെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സമരം ചെയ്യുകയാണെങ്കിൽ കെഎസ്ആർടിസിയുടെ ബസ്സുകൾ മുഴുവൻ നിരത്തിലിറങ്ങുമെന്നും 500 ബസ്സുകൾ കോർപ്പറേഷന്റെ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു പറയുന്നതിനൊരു ന്യായമൊക്കെ വേണ്ടേ? അവര് പറയുന്നതൊക്കെ അനുസരിക്കണോ?

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.