ടാറ്റയുടെ കുത്തക തകർക്കാൻ കുഞ്ഞൻ ഇലക്ട്രിക് എസ് യു വിയുമായി എം ജിം മോട്ടോർസ് ; ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി

ഇന്ത്യയില്‍ ഹെക്‌ടര്‍ എസ്‌യുവിയുമായി വിപണിയിലെത്തി ക്ലച്ചുപിടിച്ചവരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ്. പിന്നീട് നമുക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ പരിചതമായി തുടങ്ങുന്നതിന്റെ തുടക്കകാലത്ത് ZS ഇവി പുറത്തിറക്കി എംജി നമ്മെ അമ്ബരപ്പിച്ചു. ഇതുവരെ കാര്യമായി ഒരു പരാതിയും പരിഭവവും കേള്‍പ്പിക്കാതെ മുന്നോട്ടു പോവുന്ന കമ്ബനി വൈദ്യുത വാഹന രംഗം കീഴടക്കാനുള്ള പുറപ്പാടിലാണ്.

ഇതിന്റെ ഭാഗമായി എംജി അടുത്തിടെ ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള കുഞ്ഞൻ ഇലക്‌ട്രിക് കാറിനെയും പുറത്തിറക്കിയിരുന്നു. മൈക്രോ കാറുകളെ ഇതുവരെ സ്വീകരിക്കാൻ തയാറാവാത്ത ഇന്ത്യക്കാര്‍ കോമെറ്റിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. തിരക്കേറിയ നഗര യാത്രകള്‍ക്ക് അത്യുമമായ വാഹനമായാണ് ഇപ്പോള്‍ കോമെറ്റിനെ കണക്കാക്കുന്നത്. കുറഞ്ഞ വലിപ്പവും മികച്ച ഇന്റീരയറും ചെറിയ യാത്രകള്‍ക്ക് മതിയായ റേഞ്ചുമെല്ലാം കോമെറ്റിന്റെ ഹൈലൈറ്റുകളായി.

എംജി കോമെറ്റിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരു കോംപാക്‌ട് സബ്-4 മീറ്റര്‍ ഇലക്‌ട്രിക് എസ്‌യുവി കൂടെ പുറത്തിറക്കാനുള്ള പദ്ധതിയും എംജി ആവിഷ്ക്കരിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആ വാഹനത്തിനായുള്ള ഡിസൈൻ പേറ്റന്റും നേടിയിരിക്കുകയാണ് എംജി. ബോജുൻ യെപ് എന്ന കുഞ്ഞൻ എസ്‌യുവിയാണ് എംജി ബാഡ്‌ജിലേക്ക് അടുത്തതായി ചേക്കേറുക. അടുത്തിടെയാണ് ഈ മോഡല്‍ ചൈനീസ് വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

എംജിയുടെ മാതൃ കമ്ബനിയായ SAIC ഇന്ത്യയില്‍ ഈ ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡിസൈൻ പേറ്റന്റ് ഫയല്‍ ചെയ്തു കഴിഞ്ഞു. പക്ഷേ ഓള്‍-ഇലക്‌ട്രിക് എസ്‌യുവി എന്നത്തോടെ നിരത്തുകളില്‍ ഓടിത്തുടങ്ങുമെന്ന് ഇതുവരെ വ്യക്തമല്ല. ഡിസൈൻ പേറ്റന്റില്‍ വ്യക്തമാകുന്നത് പോലെ, എം‌ജിയുടെ ഇന്ത്യയ്‌ക്കായുള്ള റീബ്രാൻഡ് ചെയ്‌ത ബോജുൻ യെപ്പ് ചൈന-സ്പെക്ക് മോഡലില്‍ നിന്ന് വലിയ മാറ്റമില്ലാതെ തുടരും. ഒരേയൊരു മാറ്റം മുന്നിലും പിന്നിലും ഉള്ള എംജി ബാഡ്‌ജുകള്‍ മാത്രമായിരിക്കും.അതായത് കോമെറ്റ് ഇലക്‌ട്രിക് കാറില്‍ കണ്ടതിന് സമാനമായ പരിഷ്ക്കാരങ്ങള്‍ മാത്രമായിരിക്കുമിത്.

3-ഡോര്‍ ലേഔട്ടുള്ള ഒരു റെട്രോ-തീം ഇവി എസ്‌യുവിയാണ് യെപ് എന്ന് ചിത്രങ്ങളില്‍ നിന്നും മനസിലാക്കാം. കോമെറ്റ് ഇവിക്ക് സമാനമായി നാല് സീറ്റര്‍ വാഹനം തന്നെയായിരിക്കും ഇതും. ഗ്ലോബല്‍ സ്മോള്‍ ഇലക്‌ട്രിക് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം (GSEV) പങ്കിടുന്നതിനാല്‍ റേഞ്ചും ബാറ്ററി പായ്ക്കുമെല്ലാം ഇപ്പോള്‍ മൈക്രോ ഇലക്‌ട്രിക് കാറായ കോമെറ്റില്‍ കാണുന്നതിന് സമാനമാണ്.

യെപ്പിന്റെ ഫ്രണ്ട് പ്രൊഫൈലില്‍ ലളിതമായ ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പരുക്കൻ രൂപത്തിലുള്ള ബമ്ബര്‍, ബോഡിയുടെ താഴത്തെ പകുതിയില്‍ പ്ലാസ്റ്റിക് ക്ലാഡിംഗ്, റൂഫ് റെയിലുകള്‍, ബള്‍ക്കി പ്രോട്രഡ് വീല്‍ ആര്‍ച്ചുകള്‍, നേരായ റിയര്‍ എൻഡ് ഡിസൈൻ എന്നിവയാണ് ബോജുൻ യെപ്പിന്റെ മറ്റ് ഡിസൈൻ സവിശേഷതകള്‍. ചൈനയില്‍, ടെയില്‍‌ഗേറ്റില്‍ വ്യക്തിഗതമാക്കിയ സന്ദേശങ്ങള്‍ കാണിക്കാൻ കഴിയുന്ന ഒരു ഓപ്‌ഷണല്‍ എല്‍സിഡി സ്‌ക്രീൻ വരെ ഇതിന് ലഭിക്കുന്നുണ്ട്.

കോമറ്റ് ഇവിയുടെ കാര്യത്തിലെന്നപോലെ, ബാറ്ററി പായ്ക്ക് പ്രാദേശികമായി ലഭിക്കുന്നതിനാല്‍ ഇന്ത്യ-സ്പെക് മോഡലിന് അതിന്റെ സ്പെസിഫിക്കേഷനില്‍ വ്യത്യാസമുണ്ടാകാം. ഗുജറാത്തിലെ ഹാലോളിലെ രണ്ടാമത്തെ പ്ലാന്റിന് ധനസഹായം നല്‍കുന്നതിനായി എംജി ഇന്ത്യയുടെ രണ്ടാം ഘട്ട നിക്ഷേപത്തിന് ശേഷം മാത്രമേ യെപ്പിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.