അഞ്ചു മിനിറ്റ് കൊണ്ട് അല്‍ഫാം നല്‍കണമെന്ന് ആവശ്യപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ കടയില്‍ കയറി മര്‍ദിച്ചു. തിരുവമ്ബാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്സ്പ്രസ്സ് ഹോട്ടലില്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെ ആണ് സംഭവം.
5 മിനിറ്റ് കൊണ്ട് ഓര്‍ഡര്‍ ചെയ്ത അല്‍ഫാം വേണം എന്ന് പറഞ്ഞപ്പോള്‍ 15 മിനിറ്റ് ആകും എന്ന് പറഞ്ഞതിന് ആണ് ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത് എന്നാണ് പരാതി. യുവാക്കളുടെ മര്‍ദ്ദനത്തില്‍ മൂന്നു ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . 7 പേര്‍ക്കെതിരെയാണ് ഹോട്ടല്‍ മാനേജ്മെന്റ് പരാതി ഉന്നയിച്ചത്.