തെന്നിന്ത്യയിലെ ഏറ്റവും ധനികനായ ചലച്ചിത്രതാരം ആര്? ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തും

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുള്ള ഇടമാണ് തെന്നിന്ത്യ. അടുത്തകാലത്തായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡ് ചിത്രങ്ങളെക്കാള്‍ നേട്ടവും ഉണ്ടാക്കുന്നുണ്ട്. രജനികാന്ത്, ചിരഞ്ജീവി, മോഹൻലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ ഇങ്ങനെ ഒരേ സമയം പ്രതിഭ സമ്ബന്നവും താരപ്രഭയിലുമാണ് തെന്നിന്ത്യന്‍ സിനിമ രംഗം. ജനപ്രീതി താരങ്ങള്‍ക്ക് സിനിമകള്‍, അംഗീകാരങ്ങള്‍, മറ്റ് ബിസിനസ്സുകള്‍ എന്നിവയിലൂടെ ധാരാളം പണം സമ്ബാദിക്കാന്‍ അവസരം നല്‍കുന്നു എന്നത് ഒരു രഹസ്യമല്ല. ഇത്തരത്തില്‍ തെന്നിന്ത്യയില്‍ ഏറ്റവും സമ്ബന്നനായ താരം ആരാണ്?

മുകളില്‍ പറഞ്ഞ പേരുകളിലോ, അല്ലെങ്കില്‍ പുത്തന്‍ നിരയിലെ ഒരു താരമോ അല്ല തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും സമ്ബന്നന്‍. ഒരു സിനിമയ്ക്ക് 100 കോടി രൂപ പ്രതിഫലം വാങ്ങുന്ന നടനുമല്ല അദ്ദേഹം. നാഗാര്‍ജുന അക്കിനേനിയാണ് ദക്ഷിണേന്ത്യന്‍ സിനിമ രംഗത്തെ ഏറ്റവും സമ്ബന്നന്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വിജയകരമായ തെലുങ്ക് സിനിമ രംഗത്ത് ഇദ്ദേഹമുണ്ട്. ഹിന്ദി സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, കൂടാതെ സിനിമകളുടെയും മറ്റ് ബിസിനസ്സുകളിലൂടെയും 3000 കോടിയിലധികം ആസ്തി ഇദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സൂം ടിവിയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം 2022-ല്‍ അദ്ദേഹത്തിന്റെ ആസ്തി 3010 കോടി രൂപയിലധികമായിരുന്നു.

63 വയസുകാരനായ നാഗാര്‍ജുന ഒരു ചിത്രത്തിന് ഒന്‍പത് കോടി മുതല്‍ 20 കോടിവരെയാണ് പ്രതിഫലം വാങ്ങുന്നത്. പരസ്യങ്ങള്‍ക്കും ബ്രാന്‍റ് പ്രമോഷനും മറ്റും ഇദ്ദേഹം 2 കോടി രൂപയോളം വാങ്ങുന്നുണ്ട്. ഇതിന് പുറമേ വിജയകരമായ ഏറെ ബിസിനസ് സംരംഭങ്ങളും നിക്ഷേപങ്ങളും ഇദ്ദേഹത്തിനുണ്ട്. ഒരു സമയത്ത് തെലുങ്ക് വിനോദ ചാനല്‍ മാ ടിവി ഇദ്ദേഹത്തിന്‍റെതായിരുന്നു. എന്നാല്‍ പിന്നീട് ഇത് സ്റ്റാര്‍ നെറ്റ്വര്‍ക്കിന് വിറ്റു. അന്നപൂര്‍ണ്ണ സ്റ്റുഡിയോ എന്ന പ്രൊഡക്ഷന്‍ ഹൌസും, സ്റ്റുഡിയോയും ഇദ്ദേഹത്തിന്‍റെതാണ്. ഇദ്ദേഹത്തിന് ഹൈദരാബാദ് ഹൈടെക് സിറ്റിയില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്വന്തമായി ഉണ്ട്. അതിനൊപ്പം തന്നെ ഹൈദരാബാദില്‍ ഒരു മീഡിയ സ്കൂളും ഇദ്ദേഹം നടത്തുന്നുണ്ട്.

നാഗാര്‍ജുന ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്ബോള്‍ മറ്റ് സൂപ്പര്‍താരങ്ങളും വലിയ സമ്ബദ്യവുമായി ഈ ലിസ്റ്റില്‍ അടുത്ത സ്ഥാനങ്ങളിലുണ്ട്. തെലുങ്ക് താരം വെങ്കിടേഷും, ചിരഞ്ജീവിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ 2200 കോടിയും, 1650 കോടിയുമാണ് റിപ്പോര്‍ട്ട് പ്രകാരം ഇവരുടെ സ്വത്ത്. ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ ആണ് നാലാം സ്ഥാനത്ത് 1370 കോടിയാണ് ഇദ്ദേഹത്തിന്‍റെ സ്വത്ത്.ജൂനിയര്‍ എന്‍ടിആര്‍ (450 കോടി), ദളപതി വിജയ് (445 കോടി), രജനികാന്ത് (430 കോടി), കമല്‍ഹാസന്‍ (388 കോടി), മോഹന്‍ലാല്‍ (376 കോടി), അല്ലു അര്‍ജുന്‍ (350 കോടി) എന്നിങ്ങനെയാണ് തുടര്‍ന്ന് ലിസ്റ്റ് വരുന്നത് എന്നതാണ് സൂം റിപ്പോര്‍ട്ട് പറയുന്നത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.