എം.എല്‍.എ.-എസ്.ഡി.എഫില്‍ ഉള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ താറ്റിയാട് നേതാജി കലാ-കായിക സാംസ്‌കാരിക വേദിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് 7,50,000 രൂപയും മാനന്തവാടി നഗരസഭയിലെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ അപ്രോച്ച് റോഡ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയും കല്‍പ്പറ്റ മുണ്ടേരി പാര്‍ക്കില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ