മത്സരം മുറുകുന്നു; ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ പിടിമുറുക്കാന്‍ കെ.ടി.എമ്മും

ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയിലേക്ക് ഇലക്‌ട്രിക്ക് സ്‌കൂട്ടറുകള്‍ തൊടുത്തു വിട്ട അലയൊലികള്‍ ഉടനെയൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇ.വി സ്‌കൂട്ടര്‍ രംഗത്ത് പിടിമുറുക്കുന്നതിന്റെ ഭാഗമായി ഓസ്ട്രിയന്‍ വാഹന നിര്‍മാതാക്കളായ കെ.ടി.എം, ബജാജുമായി ചേര്‍ന്ന് സ്‌കൂട്ടര്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്ത കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ പ്രസ്തുത സ്‌കൂട്ടറിന്റെ പരീക്ഷണ ഓട്ടത്തിനിടെയുളള ചില ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.സ്‌പോര്‍ട്ടി,മസ്‌ക്കുലാര്‍,ഇലക്‌ട്രിക്ക് സ്‌കൂട്ടറാണ് ബജാജും കെ.ടി.എമ്മും ചേര്‍ന്ന് പുറത്തിറക്കുന്നത് എന്നാണ് പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ബജാജ് ഓട്ടോയുടെ പുതിയ അകുര്‍ദി പ്ലാന്റില്‍ ആയിരിക്കും സ്‌കൂട്ടര്‍ നിര്‍മിക്കുക എന്ന കാര്യത്തില്‍ ഏകദേശം തീര്‍ച്ചയായിട്ടുണ്ട്.

കെ.ടി.എമ്മിന്റെ റൈഡിംഗ് സ്യൂട്ട് ധരിച്ചാണ് പുറത്ത് വന്ന ചിത്രത്തില്‍ ഒരാള്‍ പ്രസ്തുത സ്‌കൂട്ടര്‍ ഓടിക്കുന്നത്. കെ.ടി.എം അതിന്റെ റാലി മോട്ടോര്‍ ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്ന തരത്തിലുളള ഡ്യുവല്‍ പ്രൊജക്ടര്‍, 8 ഇഞ്ച് ടച്ച്‌ സ്‌ക്രീന്‍, സ്ലീക്ക് സൈഡ് ബോഡി പാനലുകള്‍, മസ്‌കുലാര്‍ ഫ്രണ്ട് ഏപ്രണ്‍, 14 ഇഞ്ചിന്റെ അലോയ് വീലുകള്‍, അലുമിനിയം സ്വിംഗാര്‍, എയര്‍ കൂളിങ് ജാക്കറ്റ്, ഗ്രാബ് റെയില്‍ മുതലായ ഫീച്ചറുകളും വാഹനത്തിലുണ്ട്.കൂടാതെ വാഹനത്തിന്റെ മുന്‍പിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്ക് സൗകര്യവുമുണ്ട്.

4kw,8kw എന്നിങ്ങനെ രണ്ട് തരം മോട്ടോറുകളാണ് ഈ സ്‌കൂട്ടറിലുളളത്. ഒറ്റചാര്‍ജില്‍ ഏകദേശം 100 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്‌കൂട്ടറിന്, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ

ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം

200 ഗ്രാമോളം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

ബത്തേരി: മലപ്പുറം തിരുനാവായ എടക്കുളം സ്വദേശിയായ ചക്കാളി പ്പറമ്പിൽ വീട്ടിൽ സിപി ഇർഷാദ് (23) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.ശനിയാഴ്ച രാവിലെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിൽ വാഹന

ഹരിത കർമ്മ സേനക്കുള്ള ഉപകരണങ്ങൾ കൈമാറി KVVES കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി

വ്യാപാര ദിനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 36 അംഗ ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ഷൂസ് റെയിൻ കോട്ട് ഗ്ലൗസ് എന്നിവ നൽകി. കമ്പളക്കാട്

കെ-സ്മാര്‍ട്ട് സേവനം ഇനി അക്ഷയ കേന്ദ്രങ്ങളിലും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെ-സ്മാർട്ട് പോർട്ടല്‍ വഴിയുള്ള ഓണ്‍ലൈൻ സേവനങ്ങള്‍ ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട് ഓരോ സേവനത്തിനും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാവുന്ന സർവീസ് ചാർജ് നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി.

നെഞ്ചുവേദന മാത്രമല്ല, സ്‌ട്രോക്ക് വരുന്നതിന് മുന്‍പ് ഈ നാല് ലക്ഷണങ്ങള്‍ കൂടി ഉണ്ടാകും

സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം പെട്ടെന്ന് വരുന്ന സംഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ സത്യം അതല്ല. സ്‌ട്രോക്ക് വരുന്നതിന് മുന്‍പുതന്നെ ശരീരം മുന്നറിയിപ്പ് സൂചനകള്‍ കാണിച്ചുതുടങ്ങും. സ്‌ട്രോക്ക് വരുന്നതിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങളും അവയുടെ പിന്നിലെ കാരണങ്ങളെക്കുറിച്ചും

സ്വകാര്യ ബസ്സുകള്‍ക്ക് സമയപ്പൂട്ടിട്ട് ഹൈക്കോടതി

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസ്സുകളുടെ സമയക്രമം മാറ്റാൻ നിർദേശവുമായി കേരളാ ഹൈക്കോടതി. ബസ്സുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബസ്സുകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.