മാനന്തവാടി: മദ്യം, മയക്കുമരുന്നുകള്‍, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ കടത്തും വിപണനവും തടയുന്നതിനുള്ള ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹകരണത്തോടെ ബാവലി, തോല്‍പ്പെട്ടി ചെക്‌പോസ്റ്റുകളില്‍ വാഹന പരിശോധന നടത്തി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ വി.കെ. മണികണ്ഠന്‍, സിഇഒമാരായ എ. ദീപു, പി.വി. വിപിന്‍കുമാര്‍, വി.പി. വിജീഷ്‌കുമാര്‍, പോലീസ് ഡോഗ് സ്‌ക്വാഡിലെ വി. രാകേഷ്, അനില്‍ സക്കറിയ എന്നിവര്‍ പങ്കെടുത്തു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ