മുത്തങ്ങ:മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടയില്‍ മൈസൂരില്‍ നിന്നും കോഴിക്കോട്ടെക്ക് പോകുന്ന കര്‍ണാടക എസ്ആര്‍ടിസി ബസില്‍ വെച്ച് 47 ഗ്രാം എംഡിഎംഎ കടത്തി കൊണ്ട് വന്ന യുവാക്കളെ പിടികൂടി. പെരിന്തല്‍മണ്ണ സ്വദേശികളായ പള്ളിതൊടി വീട്ടില്‍ നൗഫല്‍ (33), വെട്ടിക്കാട്ട് കണ്ടത്തില്‍ മുഹമ്മദ് ഹാസിഫ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഏ.ജി തമ്പി, പ്രിവന്റീവ് ഓഫീസര്‍ മനോജ് കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ മഹേഷ്, രാജീവന്‍ വിഷ്ണു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതികളെയും, കേസ് റികര്‍ഡുകളും തൊണ്ടി സാധനങ്ങളും തുടര്‍നടപടികള്‍ക്കായി ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിന് കൈമാറി. കഴിഞ്ഞ മാസം മുത്തങ്ങയില്‍ നിന്നും 200 ഗ്രാം എംഡിഎംഎ എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള