മാനന്തവാടി താലൂക്കില്‍ ചെറുകിട വ്യവസായ സേവന സംരഭങ്ങള്‍ തുടങ്ങുവാന്‍ താത്പര്യമുള്ള സംരഭകര്‍ക്ക് മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 15 ദിവസത്തെ വ്യവസായ സംരംഭകത്വ പരിശീലനം സെപ്തംബറില്‍ നടക്കും. താത്പര്യമുള്ളവര്‍ മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം സൗജന്യം. ഫോണ്‍: 8714771336, 9447340506.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍