കൊച്ചിയിൽ യുവതിയെ കൂടെ താമസിച്ചിരുന്ന യുവാവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ചങ്ങനാശേരി സ്വദേശി രേഷ്മയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ മലപ്പുറം സ്വദേശി നൗഷാദ് എന്ന യുവാവിനെ പൊലീസ് കസ്റ്റടിയിലെടുത്തു.
ഏളമക്കരയിലെ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. ഓയോ റൂമിൽ താമസിക്കാനെത്തിയ യുവതിയെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. ഇവരുടെ കരച്ചിൽ കേട്ട് സമീപ വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി കുത്തേറ്റ രേഷ്മയെ ആശുപതിയിലെത്തിക്കുന്നതിനിടെയാണ് മരിച്ചത്.നൗഷാദും രേഷ്മയും തമ്മിൽ മൂന്ന് വർഷമായി പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.