2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകള്‍ സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം മുഖേന ജൂലൈ 30 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04936 202668.

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം
കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്‌ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത







