മകളുടെ അവസ്ഥ; അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ എന്നെന്നും അലട്ടിയിരുന്ന ആ സ്വകാര്യ ദുഃഖം ഇങ്ങനെ.

ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച സംവിധായകന്‍ സിദ്ധിഖ് ഇനിയില്ല. സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തെക്കുറിച്ച്‌ അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍. ജീവിതത്തിലേക്ക് തിരികെ വരാനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നതിനിടയിലാണ് വിയോഗവാര്‍ത്ത എത്തിയത്. സിദ്ധിഖ് തന്റെ സിനിമകളിലൂടെ കൊണ്ടുവന്ന നര്‍മങ്ങള്‍ എല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നതാണ്. എന്നാല്‍ മറ്റുള്ളവരെ ഒരുപാട് ചിരിപ്പിക്കുന്ന സിദ്ധിഖിന്റെ ജീവിതത്തില്‍ വിടാതെ പിന്‍തുടരുന്ന ഒരു വേദനയുണ്ടായിരുന്നു.

ഒരു ചാനല്‍ പരിപാടിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിന് പ്രതികരിക്കവെയാണ് ആ വേദനയെ കുറിച്ച്‌ സിദ്ധിഖ് സംസാരിച്ചത്.ആ വേദന എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ്. തുറന്നു പറയുന്നതുകൊണ്ട് പ്രയാസം ഒന്നുമില്ല എന്നു പറഞ്ഞുകൊണ്ടാണ് സിദ്ധിഖ് തുടങ്ങിയത്. എന്റെ ഇളയ മകളെ സംബന്ധിക്കുന്ന കാര്യമാണ്. അവള്‍ ഒരു വികലാംഗയാണ്.

അതെന്നും എന്റെ ഒരു ദുഃഖമാണ്. നമ്മള്‍ തീരുമാനിക്കുന്ന കാര്യമൊന്നുമല്ല അത്, അത് ദൈവത്തിന്റെ കൈയ്യിലാണ്. അവളുടെ അവസ്ഥയെ ആരെയും പഴിച്ചിട്ട് കാര്യമില്ല. അത് ദൈവത്തിന്റെ തീരുമാനമാണ്. അവളെ സന്തോഷത്തോടെ കൊണ്ടു പോകാന്‍ മാത്രമേ ഞങ്ങള്‍ക്ക് പറ്റുകയുള്ളൂ. എന്റെ ഒരു വീക്‌നസ്സ് ആണ് കുടുംബം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. ഒരു സിനിമ കഴിഞ്ഞാല്‍ ഓടി വീട്ടിലേക്ക് വരുന്നതാണ് എന്റെ സന്തോഷം.

വീട്ടില്‍ വന്നാല്‍ പിന്നെ വീട്ടിലുണ്ടാവും, വളരെ വിരളമായേ പുറത്തേക്കു പോകൂ. കൂടുതല്‍ പുറത്താണ് എന്റെ ജോലി, അതുകൊണ്ട് വീട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല. പക്ഷെ അവിടെ ഒരു പ്രശ്‌നമുണ്ട്, ഞാന്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ വീട്ടിലേക്ക് വരുമ്ബോള്‍, ഭാര്യയും മക്കളും പുറത്തു പോകാന്‍ എന്നെ കാത്തിരിക്കുകയായിരിക്കും. ഭാര്യയ്ക്ക് അത്ര താത്പര്യമില്ല, എന്നാലും മക്കള്‍ എന്റെ വരവിനായി കാത്തിരിക്കും. എനിക്കു വേണ്ടി ഭാര്യയും മക്കളും ഒരുപാട് സാക്രിഫൈസ് ചെയ്യുന്നുണ്ട്. അവരുടെ ആ സാക്രിഫൈസ് തന്നെയാണ് എന്റെ ശക്തി- സിദ്ധിഖ് പറഞ്ഞു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.