കൊത്തയോട് മത്സരിക്കാന്‍ രാമചന്ദ്ര ബോസ് ആന്റ് കോ: ഓണത്തിന് ദുല്‍ഖറും നിവിനും നേര്‍ക്കുനേര്‍; തീയറ്ററുകൾ പൂരപ്പറമ്പാകും.

ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തയ്ക്കൊപ്പം ഓണം റിലീസിനൊരുങ്ങി നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് ആന്റ് കോ. കൊത്ത ഓഗസ്റ്റ് 24 ന് തീയേറ്ററുകളിലെത്തും. ഓണം റിലീസായെത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും രാമചന്ദ്ര ബോസ് ആന്റ് കോയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ അരങ്ങേറ്റ ചിത്രമാണ് കിങ് ഓഫ് കൊത്ത. ഷമ്മി തിലകൻ ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ , ഗോകുല്‍ സുരേഷ് , എന്നിവരാണ് പ്രധാന വേഷത്തില്‍. മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് , കന്നഡ, ഹിന്ദി പതിപ്പുകളിലാണ് ചിത്രം റിലീസ് ചെയ്യുക. കേരളത്തില്‍ മാത്രം ഇരുനൂറിലേറെ സ്ക്രീനുകളിലും, ആഗോളതലത്തില്‍ ആയിരത്തിലധികം സ്ക്രീനുകളിലും ഒരുമിച്ച്‌ റിലീസ് ചെയ്യാനാണ് തീരുമാനം.

തുറമുഖത്തിന് ശേഷം നിവിൻ പോളി നായകനാകുന്ന ചിത്രമാണ് രാമചന്ദ്ര ബോസ്& കോ.സംവിധായകൻ ഹനീഫ് അദേനി തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത് . ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, മമിത, തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. വിഷ്‍ണു തണ്ടാശേരിയാണ് ഛായാഗ്രാഹണം. മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീതം.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.