കുടുംബശ്രി ജില്ലാമിഷന്റ സഹകരണത്തോടെ മാനന്തവാടി സി.ഡി.എസ്സ് രണ്ടിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായ് സജ്ജം എന്ന പേരിൽ ബിൽഡിംഗ് റെസിലിയൻസ് ക്യാമ്പയിൻ മാനന്തവാടിയിൽ സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ രത്നവല്ലി പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്സ് ചെയർപേഴ്സൺ ഡോളി രഞ്ജിത് അധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ ടീച്ചർ, സി.ഡി.എസ്സ് വൈസ്ചെയർപേഴ്സൺ ഗീത ശശി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ആർ.പി മാരായ സുബിത,അംബിക എന്നിവർ ക്ലാസ് എടുത്തു

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ