മാരക മയക്കു മരുന്നായ എം.ഡി.എം.എ യുമായി യുവാവിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂർ അഞ്ചാം മൈൽ സ്വദേശി പറമ്പൻ വീട്ടിൽ ഷംനാസ് എന്നയാളെയാണ് 2.9 ഗ്രാം എം.ഡി.എം.എ സഹിതം പിടികൂടിയത്. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ രാജീവ് കുമാർ. ടി, എ.എസ്.ഐ മൊയ്തു, സിവിൽ പോലീസ് ഓഫീസർ അബ്ദുൾ സലാം എന്നിവർ അടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാ ക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍