കൊല്ലം: കൊട്ടാരക്കര – പുത്തൂർ റോഡിൽ അമ്മയയും കുഞ്ഞും സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് എട്ടു വയസ്സുകാരൻ മരിച്ചു.
കൊട്ടാരക്കര കോട്ടാത്തലയിലാണ് സംഭവം. മൂഴിക്കോട് സ്വദേശി സിദ്ധാർഥ് ആണ് മരിച്ചത്. അമ്മ ഡയാനയെ ഗുരുതര പരുക്കോടെ തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ന് രാവിലെയായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ സിദ്ധാർഥ് തിരുവന്തപുരം എസ്എടിയിൽ ചികിത്സയിലിരിക്കെ ഉച്ചക്ക് 12 മണിയോടെ ആണ് മരിച്ചത്. പുത്തൂർ ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്കുള്ള റോഡിലായിരുന്നു അപകടം