തൃശൂർ: അങ്കമാലി കറുകുറ്റിയിൽ പാറമട കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി അഭിനവ് (13) ആണ് മരിച്ചത്. ബോൾ എടുക്കാൻ ഇറങ്ങവെ കുളത്തിൽ വീഴുകയായിരുന്നു.
കൊരട്ടി എൽ.എഫ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ് .ഞായറാഴ്ച വൈകിട്ട് 3.40ഓടെയായിരുന്നു സംഭവം.
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടികൾ സ്ഥിരം കളിക്കാറുണ്ട്. പറമ്പിന്റെ സമീപത്തുള്ള പാറമടയിലെ വെള്ളക്കെട്ടിന്റെ ഭാഗത്തേക്ക് ഉരുണ്ടുപോയ പന്തെടുക്കാൻ ശ്രമിക്കവെ അഭിനവ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
പന്തെടുക്കാൻ പോയ അഭിനവിനെ ഏറെനേരം ആയിട്ടും കാണാത്തതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.