കൽപ്പറ്റ കണ്ണൂരിൽ വച്ച് നടന്ന നാലാമത് സംസ്ഥാന സീനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്ക് മൂന്നാം സ്ഥാനം ലഭിച്ചു. കണ്ണൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടന്ന യൂസേഴ്സ് ഫൈനൽ മത്സരത്തിൽ തൃശ്ശൂരിനോടാണ് വയനാട് പരാജയപ്പെട്ടത്. വിജയികളെ വയനാട് ജില്ല നെറ്റ്ബോൾ അസോസിയേഷൻ കമ്മിറ്റി അഭിനന്ദിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.