ഡിപിഎം ഓഫീസിലേക്ക്‌ ആശമാരുടെ മാർച്ച്‌

കൽപ്പറ്റ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആശാ വർക്കേഴ്‌സ്‌ യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ദേശീയ ആരോഗ്യമിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിലേക്ക്‌ ആശാ പ്രവർത്തകർ മാർച്ച്‌ നടത്തി. ഉത്സവബത്ത 3000 രൂപ അനുവദിക്കുക, ആശാമാരെകൊണ്ട്‌ അധികജോലി എടുപ്പിക്കുന്നത്‌ അവസാനിപ്പിക്കുക, വെൽനസ്‌ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക്‌ ആയിരം രൂപ അനുവദിക്കുക, ഞായറാഴ്‌ച അവധി നൽകുക, ഓൺലൈൻ സർവേകൾക്ക്‌ ഉപകരണങ്ങളും വേതനവും അനുവദിക്കുക, ഓണറേറിയും വർധിപ്പിക്കുകയും അതത്‌ മാസങ്ങളിൽ നൽകുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നൂറുകണക്കിനുപേർ പങ്കെടുത്തു.
സിഐടിയു ജില്ലാ സെകട്ടറി കെ സുഗതൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഷാജി മോൾ അധ്യക്ഷയായി.   ജില്ലാ സെക്രട്ടറി കമലാ മോഹൻ,  എൻഎച്ച്‌എം എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സെക്രട്ടറി ഡോ.വിപിൻ, സിഐടിയു ജില്ലാ കമ്മിറ്റിയംഗം പി എം സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ ട്രഷറർ സീമന്തിനി സുരേഷ്‌ സ്വാഗതവും രശ്‌മി പ്രദീപ്‌ നന്ദിയും പറഞ്ഞു

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.