കണിയാമ്പറ്റ: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കണിയാമ്പറ്റ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
ഹാൾട്ടിംഗ് പെർമിറ്റ് നിജപ്പെടുത്തുക,പ്രധാന സ്റ്റാൻഡുകളിൽ ശുചിമുറി സ്ഥാപിക്കുക, ട്രാഫിക് അഡ്വൈസിംഗ് റെഗുലേറ്ററി കമ്മറ്റി രൂപീകരിക്കുക, ഓട്ടോ ടാക്സി തൊഴിലാളികൾക്ക് മോട്ടോർ വാഹന നയം രൂപീകരിക്കുക, പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുക,ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പഞ്ചായത്ത് പെർമിറ്റ് നിർബന്ധമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണ.സിഐടിയു ജില്ലാ സെക്രട്ടറി എം.മധു പരിപാടി ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റിയംഗം ഗഫൂർ കണിയാമ്പറ്റ അധ്യക്ഷനായിരുന്നു.
ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ റിയാസ് അണിയാരത്ത്, ലോക്കൽ സെക്രട്ടറി കെ മരക്കാർ,ഏരിയ കമ്മിറ്റിയംഗം നാസർ കോട്ടക്കാരൻ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്