കർഷക മോർച്ച കർഷക വന്ദനദിനം ആചരിച്ചു

കൽപ്പറ്റ: കർഷക മോർച്ച ജില്ലയിൽ കർഷക വന്ദന ദിനം ആചരിച്ചു.അന്നമൂട്ടുന്ന കർഷന് ചിങ്ങം ഒന്നിന് കർഷക മോർച്ചയുടെ ആദരം.കാർഷിക മേഖലയിൽ വീക്ഷണമില്ലാത്ത വികസനം വയനാട്ടിലെ കർഷകർക്ക് വിനയാകുന്നുവെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ.പി മധു പറഞ്ഞു.പനമരത്ത് നടന്ന കർഷവന്ദനം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടിന് പ്രത്യേക പാക്കേജനുവദിക്കാൻ കൃഷിമന്ത്രിയുടെ സത്വര ഇടപെടൽ വേണം. വയൽനാടെന്ന വയനാട്ടിൽ കാലാവസ്ഥയിൽ 53% മഴക്കുറവ് കണ്ടെത്തിയത് ആശങ്കയുളവാക്കുന്നു. വരും നാളിൽ കർഷകർക്ക് ഉത്പാദനത്തിന്റെ പൂർണ്ണ ചിലവുകളും സർക്കാർ വഹിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടന്ന കർഷക വന്ദനത്തിൽ നിരവധിപേർ പങ്കാളികളായി. കൽപ്പറ്റയിൽ കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. ജോർജ്ജ് മാസ്റ്റർ, ബത്തേരിയിൽ ബി.ജെ.പി സംസ്ഥാനസമിതിയംഗവും ടീ ബോർഡ് മെമ്പറുമായ ഇ.പി.ശിവദാസൻ മാസ്റ്റർ, പടിഞ്ഞാറത്തറയിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇൻചാർജ് വിജയൻ കൂവണ തുടങ്ങിയ നേതാക്കൾ ഉദ്ഘാടനം നിർവഹിച്ചു. കോഫി ബോർഡ് മെമ്പർ സുരേഷ് അരിമുണ്ട, കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് ആരോട രാമചന്ദ്രൻ, ജില്ല ജന: സെക്രട്ടറിമാരായ ജി.കെ.മാധവൻ, മനോജ് സി.ബി., ഗോപാലകൃഷ്ണൻ, കെ.എം. പ്രജീഷ്, വേണു എടക്കണ്ടി, കെ.എം. ബാഹുലേയൻ, കേളു അത്തിക്കൊല്ലി,കൃഷ്ണൻ കുട്ടി, അശോകൻ , കുഞ്ഞികൃഷ്ണൻ, പത്മനാഭൻ, മുഹമ്മദ് ഗുരുക്കൾ,ശങ്കരൻ കുട്ടി, എം പി സുകുമാരൻ,ശിവജി, അച്ചപ്പൻ തുടങ്ങിയവർ സംസാരിച്ചു.

സൈനു വയനാട് കൂട്ടായ്മ വാർഷികാഘോഷം നടത്തി.

സൈനു വയനാട് കൂട്ടായ്മ വാർഷികവും പെരുന്നാൾ മ്യൂസിക്കൽ ഇവന്റും പൊഴുതനയിൽ വെച്ച് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സൈനു വയനാട് അധ്യക്ഷതവഹിച്ചു. തുടർന്ന് വയനാട്ടിലെ കലാകാരന്മാരായ സൈനു വയനാട്, ലുക്മാൻ വയനാട്

പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കും

പൊതുജനങ്ങൾക്ക് നികുതി അടക്കുന്നതിനുള്ള സൗകര്യാർത്ഥം അവധി ദിവസങ്ങളായ മാർച്ച് 22,29 ദിവസങ്ങളിൽ തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. Facebook Twitter WhatsApp

ഗർഭിണിയായ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണം, മൃഗശാലയിൽ പതിവ് പരിശോധനയ്ക്കിടെ ഡോക്ടർക്ക് ദാരുണാന്ത്യം

ബെംഗളുരു: മൃഗശാലയിൽ പതിവ് പരിശോധന നട-ത്തുന്നതിനിടയിൽ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമ-ണത്തിൽ വെറ്ററിനറി ഡോക്ടറിന് ദാരുണാന്ത്യം. കർണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. 27കാരിയായി ഡോ. സമീക്ഷ റെഡ്ഡിയാണ് മരിച്ചത്. ബെംഗളുരു സ്വദേശിനിയാണ്. തവരേകോപ്പാ ലയൺ ആൻഡ് സഫാരി

ഈ ഒരു ശീലം മതി നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും നശിക്കും

എല്ലാ മനുഷ്യര്‍ക്കും അവരവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. ചിലര്‍ അതൊക്കെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടാവാം. പക്ഷേ മറ്റ്ചിലരാകട്ടെ മോശം ശീലങ്ങള്‍ പിന്തുടര്‍ന്ന് ശരീരവും മനസും ഒക്കെ അപകടത്തില്‍പ്പെടുത്തുന്നുമുണ്ട്. വര്‍ഷങ്ങളായി ഹൃദ്രോഗ ചികിത്സാരംഗത്ത്

ഡോക്ടർ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒരു ലക്ഷം പിഴയും അടക്കണം. കേസിൻ്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 2023 മെയ്

നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പുഴമുടി: പുഴമുടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാവുംമന്ദം പത്താം മൈൽ സ്വദേശി കാരക്കൽ ജിനേഷ് (36) ആണ് മരണപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയും ജിനേഷ് ജീപ്പിനടിയിൽപ്പെടുകയുമായിരുന്നു. അപകടം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.