ഗർഭിണിയായ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണം, മൃഗശാലയിൽ പതിവ് പരിശോധനയ്ക്കിടെ ഡോക്ടർക്ക് ദാരുണാന്ത്യം

ബെംഗളുരു: മൃഗശാലയിൽ പതിവ് പരിശോധന നട-ത്തുന്നതിനിടയിൽ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമ-ണത്തിൽ വെറ്ററിനറി ഡോക്ടറിന് ദാരുണാന്ത്യം. കർണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. 27കാരിയായി ഡോ. സമീക്ഷ റെഡ്ഡിയാണ് മരിച്ചത്. ബെംഗളുരു സ്വദേശിനിയാണ്. തവരേകോപ്പാ ലയൺ ആൻഡ് സഫാരി മൃഗശാലയിൽ കരാർ അടിസ്ഥാന-ത്തിൽ നിയമിതയായ ഡോക്ടറാണ് സമീക്ഷ.

വ്യാഴാഴ്ച രാത്രി 10.30ന് ഒരു സൺ കൊനൂർ പക്ഷിയെ പരിശോധിച്ച ശേഷം 11.45ഓടെ ഗർഭിണി-യായ ഒരു ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാൻ പോയതാണ് ഡോക്ടർ. തെർമൽ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടയിലാണ് ഹിപ്പോ ഇവരെ ആക്രമിച്ചത്.പരിക്കേറ്റ ഡോക്ടറെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയ-യ്ക്ക് വിധേയയാക്കുകയും ചെയ്‌തു. ചികിത്സയിലി-രിക്കെ വെള്ളിയാഴ്‌ചയാണ് ഡോക്ടർ മരിച്ചത്.

ഡോക്ടറെ ആക്രമിച്ച ഹിപ്പോയെ നാല് വർഷം മു-മ്പാണ് മൈസൂരു മൃഗശാലയിൽ നിന്ന് ശിവമൊഗ്ഗ സഫാരിയിലേക്ക് കൊണ്ടുവന്നത്. ഗർഭിണിയായതി-നാൽ സൂക്ഷ്‌മ നിരീക്ഷണത്തിലായിരുന്നു. നാലു ദി-വസം മാത്രമാണ് പ്രസവിക്കാനുണ്ടായിരുന്നത്. ബെംഗളൂരുവിൽ താമ-സിക്കുന്ന സമീക്ഷ ബിസിനസുകാരനായ ധ്രുവ കുമാ-റിന്റെയും ഷൈലജയുടെയും ഏക മകളായിരുന്നു. ബെംഗളൂരുവിലും ശിവമൊഗ്ഗയിലും വെറ്ററിനറി ബി-രുദം പൂർത്തിയാക്കിയ ശേഷം ഒന്നരമാസം മുമ്പാണ് പ്രത്യേക പരിശീലനത്തിനായാണ് മൃഗശാലയിൽ എത്തിയത്.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.