കണിയാമ്പറ്റ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 19ന് വയനാട് ജില്ലയില്‍ നടത്തുന്ന സ്ത്രീശക്തി സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കണിയാമ്പറ്റ നിവേദിത വിദ്യാനികേതന്‍ സ്‌കൂളില്‍ നടത്തിയ യോഗത്തില്‍ ഡോ. അജിത സഞ്ജയ് വാസുദേവ് അധ്യക്ഷത വഹിച്ചു.
മാനന്തവാടി അമൃതാനന്ദമയി മഠം ആശ്രമത്തിലെ മഠാധിപതി സ്വാമിനി ദീക്ഷിതാമൃത ചൈതന്യ രക്ഷാധികാരിയായും, കല്‍പ്പറ്റ അമൃത കൃപ ചാരിറ്റബിള്‍ സൊസൈറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ അജിത സഞ്ജയ് വാസുദേവ് അധ്യക്ഷയായും, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി രമണി ശങ്കര്‍ സംയോജികയായും സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഭാരതി വേണുഗോപാലിനെ സഹ സംയോജികയായും, ശാന്ത മുളളത്തില്‍ ട്രഷററായും 151അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ മുഖ്യ പ്രഭാഷണം നടത്തി. വയനാട് ജില്ല സഹ സംഘചാലക് ടി.ഡി. ജഗന്നാഥ് കുമാര്‍ പാനല്‍ അവതരിപ്പിച്ചു. കോഴിക്കോട് വിഭാഗ പര്യാവരണ്‍ സംയോജകന്‍ സി.കെ. ബാലകൃഷ്ണന്‍ ഭാവി പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ചു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







